നെടുമങ്ങാട്:ബ്ലോക്ക് പഞ്ചായത്ത് അരുവിക്കര ഗ്രാമപഞ്ചായത്തിനു നൽകിയ കൊവിഡ് സുരക്ഷാ കിറ്റ്, 20 വാർഡ് ഫെസിലിറ്റി സെൻ്ററുകൾക്കായി വിതരണം ചെയ്യും.കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് സി.മറിയക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന വിതരണോദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കളത്തറ മധു നിർവഹിച്ചു.വാർഡ് മെമ്പർ ഗീത ഹരികുമാർ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ഹിരിലാൽ, ബ്ലോക്ക് മെമ്പർമാരായ വി.വിജയൻ നായർ, കെ.ശ്രീകണ്ഠൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കല,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അലീഫിയ,സെക്രട്ടറി ഷിബു പ്രണാബ്,പ്ലാനിംഗ് ക്ലാർക്ക് അജി, ആശവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.