തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡാനന്തരം കൂടുതൽ രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തതോടെ ഇതിനുള്ള മരുന്നിന് സംസ്ഥാനം ഓർഡർ നൽകി. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇൻജക്‌ഷൻ മരുന്നാണ് മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന വാങ്ങുന്നത്. ഇന്ത്യയിലെ മൈലൻ ഫാർമസ്യൂട്ടിക്കൽസ്, ഭാരത് സിറംസ്, സിപ്ല എന്നീ കമ്പനികളിൽ നിന്നാണ് വാങ്ങുന്നത്. ഈ ആഴ്ച 1000 ഡോസ് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.