തിരുവനന്തപുരം:കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കായി അതിജീവനത്തിന്റെ കരുത്ത് പകർന്ന് സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ വിജ്ഞാന കലാമേള ആരംഭിച്ചു.ഓൺ ലൈൻ പ്ലാറ്റ്ഫോമിൽ 28വരെയാണ് പരിപാടി.എസ്.എസ്.കെ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ.എ.പി.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.