തിരുവനന്തപുരം: വിഴിഞ്ഞം ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മൂന്നുപേരെ കാണാതായി. പൂന്തുറ സ്വദേശികളായ ഡാർവിൻ,​ ഡേവിഡ്,​ വിഴിഞ്ഞം സ്വദേശി സേവ്യർ എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി 10ഓടെയാണ് അപകടം.

ബോട്ട് ഹാർബറിൽ അടുപ്പിക്കുന്നതിനിടെ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും മൂന്ന് വള്ളങ്ങൾ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെ കോസ്റ്റൽ പൊലീസ്,​ കോസ്റ്റ്ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. രാത്രി വൈകിയും തെരച്ചിൽ തുടർന്നു.