തിരുവനന്തപുരം: മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ 90 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. നിലവിൽ 51 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ട്രോളിംഗ് ബോട്ടുകളുടെ അശാസ്ത്രീയമായ മത്സ്യബന്ധനവും മലിനീകരണവും കടലിന്റെ ആവാസവ്യവസ്ഥയെ തകർക്കുകയാണെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ, സെക്രട്ടറി അബ്ദുൾ റാസിക്ക്, ആന്റോ ഏലിയാസ് എന്നിവർ പറഞ്ഞു.