തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങൾക്ക് കേരളത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന കൺവെൻഷൻ ഇന്ന് വൈകിട്ട് ആറിന്​ നടക്കും. ലക്ഷദ്വീപ് നിവാസികളുടെ സ്വതന്ത്ര ജീവിതത്തെയും ദ്വീപിനെയും തകർക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉടൻ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓൺലൈനിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്യും. പാർലമെന്റ് അംഗങ്ങളായ മുഹമ്മദ് ഫൈസൽ (ലക്ഷദ്വീപ് )​,​ എളമരം കരീം, എൻ.കെ. പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ഹൈബി ഈഡൻ എന്നിവർ പങ്കെടുക്കും. സിനിമാതാരം സലീം കുമാർ മുഖ്യാതിഥിയാകും. സമിതിയുടെ ഫേസ്ബുക്ക് പേജായ ജെ.പി.എസ് കേരള വഴി കൺവെൻഷൻ ലൈവായി സംപ്രേഷണം ചെയ്യും.