തിരുവനന്തപുരം: ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇന്ന് ഒരു മണിക്കൂർ പൊതുജനങ്ങളുമായി സംവദിക്കും. ലഭിക്കുന്ന പരാതികളിൽ അപ്പോൾ തന്നെ തുടർ നടപടിക്ക് നിർദ്ദേശം നൽകും.രാവിലെ 10.30 മുതൽ 11.30 വരെ 18004257771 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.