തിരുവനന്തപുരം: ഓക്സിജൻ ചലഞ്ചുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. 32 സ്‌കൂളുകളിലെ കേഡറ്റുകൾ, അദ്ധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, എസ്.പി.സി കുടുംബാംഗങ്ങൾ എന്നിവരിൽ നിന്നും സമാഹരിച്ച നാല് ലക്ഷം രൂപ മന്ത്രി വീണ ജോർജിന് കൈമാറി. ആർ.സി.സി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങുന്നതിനാണ് തുക നൽകിയത്. രണ്ട് ലക്ഷം രൂപയുടെ ചെക്കുകൾ ആർ.സി.സി ഡയറക്ടർ ഡോ.രേഖ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമ്മദ് എന്നിവർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
ആർ.സി.സി അസി. ഡയറക്ടർ ഡോ.സജീദ്, മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. മോഹൻ റോയി, എസ്.പി.സി തിരുവനന്തപുരം സിറ്റി അസി. നോഡൽ ഓഫീസർ കെ.ഗോപകുമാർ, സിവിൽ പൊലീസ് ഓഫീസർ എസ്.സുഭാഷ്, എസ്.പി.സി സീനിയർ കേഡറ്റ് ആദ്യ എന്നിവർ പങ്കെടുത്തു.