മുടപുരം: വിവിധാവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടും ഡൽഹിയിലെ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിൽശാലകൾക്ക് മുന്നിലും വീടുകളിലും കരിദിനമാചരിച്ചു.
ആറ്റിങ്ങൽ കച്ചേരി നടയിലെ പ്രതിഷേധം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. മാർക്കറ്റ് ജംഗ്ഷനിലെ പ്രതിഷേധം അഡ്വ. ആറ്റിങ്ങൽ ജി.സുഗുണനും കിഴുവിലത്ത് അഡ്വ. എസ്. ലെനിനും വക്കം മാർക്കറ്റ് ജംഗ്ഷനിൽ അഞ്ചുതെങ്ങ് സുരേന്ദ്രനും ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ വി. വിജയകുമാറും അഞ്ചുതെങ്ങിലെ പ്രതിഷേധം സി. പയസും ആനത്തലവട്ടത്ത് എം.വി. കനകദാസും ഉദ്ഘാടനം ചെയ്തു.
എം. മുരളി, പി. മണികണ്ഠൻ, വേണുഗോപാലൻ നായർ, സി.എസ്. അജയകുമാർ, എസ്. ജോയി, ആർ. ജറാൾഡ്, ജി. വ്യാസൻ, സി. ചന്ദ്രബോസ്, വി. ലൈജു, ലിജാ ബോസ്, കെ. അനിരുദ്ധൻ, ന്യൂട്ടൺ അക്ബർ, എസ്. സാബു, എസ്.ആർ. ജ്യോതി, ബി. സതീശൻ, സിന്ധു പ്രകാശ്, അനസൂയ, രവീന്ദ്രൻ നായർ, വി. ശശി, കെ. ശിവദാസൻ, എസ്. ചന്ദ്രൻ, എസ്. സുധീർ, ബി. രാജീവ്, എ. അൻഫർ, രാജശേഖരൻ, ആർ.പി. അജി, അജി.ജെ.കെ, ലോറൻസ്, ബൈജു, ബിനു (കെ.എസ്.ഇ.ബി), സുരേഷ് ബാബു (കേരള വാട്ടർ അതോറിട്ടി), അനിതകുമാരി, ഗായത്രി ദേവി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.