vakkom-kadhar

വക്കം: ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ 104 ാം ജന്മദിനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. വക്കത്തെ ഖാദറിന്റെ സ്മൃതി മണ്ഡപത്തിൽ വക്കം ഖാദർ അസോസിയേഷൻ ആൻഡ് റിസർച്ച് ലൈബ്രറിയുടെ പ്രസിഡന്റ് ന്യൂട്ടൺ അക്ബർ, സെക്രട്ടറി കെ. പ്രഭകുമാർ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അനുസ്മരണ പ്രഭാഷണവും നടന്നു. ദീപ, കിഷോർ, ജിതൻ എന്നിവർ പങ്കെടുത്തു.