തിരുവനന്തപുരം: ലോക്ക്ഡൗൺ സാഹചര്യത്തിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി അനുബന്ധ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 140 എം.എൽ.എമാർക്കും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നിവേദനം നൽകി. കൊവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ മുൻഗണനാ വിഭാഗത്തിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു