വർക്കല :അയിരൂരിൽ കാറിടിച്ചു വൃദ്ധ മരിച്ചു. അയിരൂർ പാലത്തിനുസമീപം കലാനിവാസിൽ ശാന്തമ്മ (74)ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം 6.30 ന് അയിരൂർ പാലത്തിനു സമീപമായിരുന്നു സംഭവം . അയിരൂരിലേക്ക് വരികയായിരുന്ന കാർ ശാന്തമ്മയെ ഇടിച്ചുതെറിപ്പിക്കുകയും നിർത്താതെ പോവുകയും ആയിരുന്നു. കാറിൽ കുരുങ്ങിയ ശാന്തമ്മയെയും വലിച്ചിഴച്ചാണ് കാർ മുന്നോട്ട് പോയത്. ശാന്തമ്മയുടെ തോളിൽ കിടന്ന ടവൽ കാറിന്റെ ബോണറ്റിൽ കുരുങ്ങി കിടക്കുകയായിരുന്നു. മകന്റെ വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കവേ ആണ് അപകടം.
മകനോടൊപ്പം താമസിക്കുന്ന ശാന്തമ്മ എന്നും രാവിലെ സ്വന്തം വീട്ടിൽപോവുകയും വൈകുന്നേരം തിരിച്ചു മകന്റെ വീട്ടിലേയ്ക്ക് പോവുകയുമാണ് പതിവ്. സംഭവ ദിവസവും മകന്റെ അടുത്തേയ്ക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു. ഇവരെ ഉടൻതന്നെവർക്കലയിലെ ഒരു സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന അയിരൂർ തേവാനം പണയിൽ വീട്ടിൽ റെനി മോനെ ( 29 ) അയിരൂർ പൊലീസ് അറസ്റ്റു ചെയ്തു . കാറും കസ്റ്റഡി യിൽ എടുത്തിട്ടുണ്ട്. ഭർത്താവ് പരേതനായ ഗംഗാധരൻ പിളള .മക്കൾ : ശശികല,സുജാത,പരേതനായ മണികണ്ഠൻ,അനിൽകുമാർ.മരുമക്കൾ : ഗോപാലകൃഷ്ണ പിളള,പരേതനായ സുബാഷ്,ബിന.
ഫോട്ടോ: അപകടത്തിൽ മരണപ്പെട്ട ശാന്തമ്മ.
ഫോട്ടോ : അറസ്റ്റിലായ ഡ്രൈവർ റെനി മോൻ.