മലയിൻകീഴ്: കൊവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നൂറിലേറെ വരുന്ന വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ആശാ വൊളന്റിയർമാർക്ക് പുളിയറക്കോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. വിളപ്പിൽ ഗവ.ആശുപത്രി ഹായിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് രാത്രിയും പകലുമില്ലാതെ ആശാ വർക്കർമാർ പ്രവർത്തിക്കുന്നത്. വാക്‌സിനേഷൻ, കൊവിഡ് ടെസ്റ്റ്, ആശുപത്രി ഡ്യൂട്ടി, വിവരശേഖരണം തുടങ്ങി നിരവധി ജോലികളാണ് ഇവർ ചെയ്യുന്നത്. ആശാ വർക്കർമാർക്ക് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ എന്നിവരാണ് കിറ്റുകൾ വിതരണം ചെയ്തത്. മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് ചീരൻ, വാർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.