kari

നെയ്യാറ്റിൻകര: സൗജന്യ വാക്‌സിൻ നൽകുക, ഇന്ധന വില വർദ്ധന അവസാനിപ്പിക്കുക, ദരിദ്ര ജനവിഭാഗങ്ങൾക്ക് അർഹമായ ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു നെയ്യാറ്റിൻകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണവും നൂറ് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കരിദിനാചരണത്തിന്റെ ഏരിയാ തല ഉദ്ഘാടനം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി നിർവഹിച്ചു. സി.ഐ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി എൻ.കെ. രഞ്ജിത്ത്, വി. അശ്വതി, ജി. ജിജോ, എസ്.എസ്. സജികുമാർ, എസ്.എൽ. പ്രശാന്ത്, എം. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് മാനദണ്ഡപ്രകാരം വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടി എൻ.എസ്. ദിലീപ്, കെ. മോഹൻ, തങ്കരാജ്, എം.ഡി. ജോർജ്, സുശീലൻ മണവാരി, ദാസ് ബിജു, കെ.കെ. ഷിബു, ജി. സജി കൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്‌തു.