വെള്ളനാട്:ഡെയിൽവ്യൂ ഡയറക്ടറും ഡെയിൽവ്യൂ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഫൗണ്ടറുമായ ഡോ.സി.ക്രിസ്തുദാസിന്റെ ഭാര്യ ശാന്താദാസ് (68 )നിര്യാതയായി.ഡോ.ക്രിസ്തുദാസ്(71)മരിച്ച് 21ാം നാളാണ് ശാന്താ ദാസിന്റെ വിയോഗം.ഡെയിൽവ്യൂ സെക്രട്ടറിയും സ്ത്രീകളുടെ സംഘടനയായ സംയുക്തയുടെ എക്സിക്യുട്ടീവ് സെക്രട്ടറിയുമായിരുന്നു.ദീർഘകാലമായി ചികിത്സയിലായിരുന്നു. മക്കൾ:ഡീനാ ദാസ്(നിയോ ഡെയിൽ സ്കൂൾ ഡയറക്ടർ,കാട്ടാക്കട),ഡിപിൻദാസ്,ഡിനിൽദാസ്. മരുമക്കൾ:ഡോ.ഷൈജു ആൽഫി.(ഡെയിൽവ്യൂ ഫാർമസി കോളേജ് സി.ഇ.ഒ),എം.എസ്.രമ്യ,ഡോ.ജീനാരാജ്.