മലയിൻകീഴ്: വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കടിച്ച് വീണ മയിലിനെ നാട്ടുകാർ മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് പൊറ്റയിൽ കോളച്ചിറ ഭാഗത്ത് മയിലിനെ കണ്ടത്. കാക്കകളുടെ കൂട്ട ശബ്ദം കേട്ടാണ് കൊളിച്ചറ സ്വദേശി ബിനു മയിലിനെ കാണുന്നത്. ഉടനെയെടുത്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോളച്ചിറ, പൊറ്റയിൽ ഭാഗങ്ങളിൽ ഈ മയിലിനെ കണ്ടവരുണ്ട്.
മലയിൻകീഴ് എസ്.ഐ രാജേന്ദ്രൻ, ഗ്രേഡ് എസ്.ഐ മണിക്കുട്ടൻ എന്നിവർ കഴിഞ്ഞ ദിവസം രാവിലെ പെട്രോളിംഗിനിടെ മയിലിനെ റോഡിൽ കണ്ടിരുന്നു. അതിന്റെ ഫോട്ടോയും എടുത്തിരുന്നു. ഇന്നലെ സ്റ്റേഷനിൽ കൊണ്ട് വന്ന മയിലിന് പറക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാട്ടാക്കട നിന്നെത്തിയ ഫോറസ്റ്റ് അധികൃതർക്ക് പൊലീസ് മയിലിനെ കൈമാറി.
ക്യാപ്ഷൻ: ഷോക്കടിച്ച് വീണ മയിൽ