തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം മദ്യ വില്പന ശാലകൾ തുറക്കുമെന്ന സൂചന നൽകി മന്ത്രി എം.വി.ഗോവിന്ദൻ. ഒരു ചാനൽ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബെവ്ക്യൂ ആപ്പിനെക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുമെന്നും എന്നാൽ ബെവ്ക്യൂ ആപ്പ് വീണ്ടും കൊണ്ടുവരുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വിശദമാക്കി. മദ്യവില്പന പുനരാരംഭിക്കുമ്പോൾ സാമൂഹിക അകലം ഉറപ്പാക്കും. മദ്യനിരോധനം പ്രായോഗികമല്ല. മദ്യവർജ്ജനമാണ് സർക്കാരിന്റെ നയം.മദ്യം അവശ്യവസ്തുവായി കണ്ട് സുലഭമായി ലഭ്യമാക്കുകയല്ല സർക്കാർ നയമെന്നും ഗോവിന്ദൻ പറഞ്ഞു.