മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ സമൂഹ അടുക്കളയ്‌ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് സി.പി.എം അണ്ടൂർ ബ്രാഞ്ച്, 18ാം മൈൽ ബ്രാഞ്ച് എന്നിവയുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമ പഞ്ചായത്തിന് കൈമാറി. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണിക്ക് നൽകി.
പാർട്ടി ഏരിയാകമ്മിറ്റി അംഗങ്ങളായ എസ്. അനിൽകുമാർ, എസ്. ചന്ദ്രൻ, ലോക്കൽ സെക്രട്ടറി ആർ.കെ. ബാബു, വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്. ഷാജി, സുധീർ പനവിള, വി.എസ്. വിജുകുമാർ എന്നിവർ പങ്കെടുത്തു.