1

പൂവാർ: ശക്തമായ മഴയെ തുടർന്ന് കാഞ്ഞിരംകുളത്തെ പൊട്ടക്കുളം പ്രദേശത്തെ 30 ഓളം വീടുകളിൽ വെള്ളം കയറി. അതു വഴിയുള്ള ഗതാഗതവും താറുമാറായി. പൊട്ടക്കുളം നിറഞ്ഞൊഴുകിയതാണ് പ്രദേശത്തെ വീടുകളിൽ വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കാഞ്ഞിരംകുളം ജംഗ്ഷനിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലമാണ് പൊട്ടക്കുളത്തിൽ നിറയുന്നത്. ഇത് പ്രദേശവാസികളിൽ പകർച്ചവ്യാധി ഭീതിയിലാണ്. മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ലന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്.

ഫോട്ടോ: കാഞ്ഞിരംകുളത്തെ പൊട്ടക്കുളം നിറഞ്ഞൊഴുകിയതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറിയപ്പോൾ