തിരുവനന്തപുരം: ചിന്മയ പ്രസ്ഥാനത്തിന്റെ 70ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 70 ദിവസത്തെ ഓൺലൈൻ അഖണ്ഡ സമ്പൂർണ ഗീതാജ്ഞാന യജ്ഞം ഇന്നലെ ചിന്മയ മിഷൻ ആഗോള അദ്ധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്‌തു. ചിന്മയ കേരള മേധാവി സ്വാമി വിവിക്താനന്ദ, ചിന്മയ ട്രസ്റ്റ് ചീഫ് സേവക് ആർ. സുരേഷ് മോഹൻ എന്നിവർ പ്രസംഗിച്ചു. ഗീതാധ്യാന ശ്ലോകങ്ങളെപ്പറ്റി കോഴിക്കോട് മിഷനിലെ ബ്രഹ്മചാരിണി പ്രമിതി ചൈതന്യ പ്രഭാഷണം നടത്തി. ചിന്മയ സമാധിദിനമായ ഓഗസ്റ്റ് 3 വരെ ദിവസവും പകൽ 11 മുതൽ 12 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമാണ് പരിപാ‌ടി നടത്തുകയെന്ന് തിരുവനന്തപുരം ചിന്മയ മിഷൻ അധിപതി സ്വാമി അഭയാനന്ദ അറിയിച്ചു.