yogam

കിളിമാനൂർ: കിളിമാനൂർ കൊച്ചുപാലം നിർമ്മാണം വിലയിരുത്താനും സമയബന്ധിതമായി പണി പൂർത്തിയാക്കാനും ഒ.എസ്. അംബിക എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചു. സമാന്തര പാതകൾ ഗതാഗത യോഗ്യമാക്കുക, മഹാദേവേശ്വരം - മങ്കാട് റോഡ് വൺവേയാക്കാനും ട്രാഫിക് പൊലീസ് സേവനം ഉറപ്പാക്കാനും കൊച്ചു പാലത്തിന് സമീപമുള്ള കുടിവെള്ള പൈപ്പ് ലൈൻ, നടപ്പാലം, സമീപത്തെ കടകളുടെ സംരക്ഷണ ഭിത്തികൾ പുനഃസ്ഥാപിക്കാനും തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്.ബി. ഷീബ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി.എൽ. അജീഷ്, ദീപ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്യാംനാഥ്, എൽ. സലീൽ, രതി പ്രസാദ്, പി. ഹരീഷ്, എസ്. ശ്രീലത, ഷീജ സുബൈർ, സുമ, അജ്മൽ, ഗിരിജ, ടി. ദീപ്തി, റോഡ് വിഭാഗം ആറ്റിങ്ങൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അജിത്ത് കുമാർ, അസി. എൻജിനിയർ അരവിന്ദ് എം.എസ്, കിളിമാനൂർ എസ്.ഐ ഷാജി എം.എ, വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനിയർ നിസാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. സുനിൽ എന്നിവർ പങ്കെടുത്തു.