cliff-house

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ്ഹൗസിനോട് ചേർന്ന്, ജീവനക്കാർക്ക് വിശ്രമിക്കാനുള്ള മുറികൾ 98 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നു. ക്ളിഫ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ,ഗൺമാൻ, വനിതാ ജീവനക്കാർ,വീട്ടുജോലിക്കാർ എന്നിവർക്കുള്ള വിശ്രമ മുറികളിലാണ് ലക്ഷങ്ങളുടെ അറ്റകുറ്റ പണികൾ.

ടൂറിസം വകുപ്പിന് കൈമാറിയ എസ്റ്റിമേറ്റിന് ഭരണാനുമതിയും നൽകി. ഊരാളുങ്കലിനാണ് ഇതിന്റെ നിർമ്മാണ കരാർ. നിർമ്മാണ മേൽനോട്ടം പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗത്തിനാണ്. അടിയന്തരമായി ചെയ്യേണ്ട ജോലികൾ ടെൻഡർ ഇല്ലാതെ സർക്കാരിന്റെ അക്രെഡിറ്റഡ് കരാറുകാർക്ക് നൽകാറുണ്ട്.രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുവേണ്ടിയുള്ള ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കായുള്ള എസ്റ്റിമേറ്റ് എടുപ്പ് കഴിഞ്ഞു.