തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. ജനങ്ങൾക്ക് ഹിതകരമല്ലാത്ത ഭരണ പരിഷ്കാരങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് ഭൂഷണമല്ല. ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുകയും ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല.