steephan

ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം തേവിയാരുകുന്നിൽ ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പറണ്ടോട് ഷാജി, വാർ‌ഡ് മെമ്പർ പി. സരസ്വതി, സർക്കിൾ ഇൻസ്പെക്ടർ, മെഡിക്കൽ ഓഫീസർ, ഐ.ടി.ഡി.പി ഓഫീസർ, ഗ്രാമ പഞ്ചായത്തംഗം എം.എൽ. കിഷോർ എന്നിവർ പങ്കെടുത്തു. എം.എൽ.എയുടെ നേതൃത്വത്തിൽ പട്ടിക വർഗ സെറ്റിൽമെന്റുകളിൽ കൊവിഡ് രോഗ വ്യാപനം തടയുന്നതിനായി രൂപീകരിച്ച വിജിലൻസ് സെല്ലിന്റെയും വാർഡ് തല സമിതിയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി.