തിരുവനന്തപുരം: പത്താം ക്ലാസ് തല പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യ നാല് ഘട്ടങ്ങളിൽ എഴുതാൻ കഴിയാത്തവർക്കായി ജൂലൈ 3 ന് പി.എസ്.സി പരീക്ഷ നടത്തും. ഫെബ്രുവരി 20, 25, മാർച്ച് 6,13 തീയതികളിൽ നടത്തിയ പരീക്ഷയിൽ അഡ്മിറ്റ് ചെയ്തിട്ടും എഴുതാൻ സാധിക്കാത്തതിന്റെ കാരണം ബോധിപ്പിച്ചവർക്കാണ് ഒരവസരം കൂടി നൽകുന്നത്. അനുവദിയ്ക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂൺ 21 മുതൽ പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ലഭിക്കും.