വർക്കല: കനത്ത പേമാരിയും കാറ്റും മൂലം വർക്കല മേഖലയിൽ ഏഴ് വീടുകൾ ഭാഗികമായി തകർന്നു. വണ്ടിപ്പുരയാറ് കരകവിഞ്ഞൊഴുകി. കടൽക്ഷോഭവും രൂക്ഷമാണ്. കൃഷിനാശമുണ്ടെങ്കിലും കണക്കെടുപ്പ് തുടരുന്നതേയുള്ളു.
ചൊവ്വാഴ്ച തുടങ്ങിയ കനത്ത മഴ ബുധനാഴ്ചയും തകർത്തുപെയ്തു. കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണും മഴയിൽ കുതിർന്ന് ഭിത്തികൾ തകർന്നുമാണ് വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായത്. വീടുകളുടെ മേൽക്കൂരകൾ കാറ്റെടുത്തും നാശമുണ്ടായിട്ടുണ്ട്.
വർക്കല കണ്വാശ്രമം ലക്ഷംവീട് കോളനിയിലെ സാജിറയുടെ വീടിന്റെ മുൻഭാഗം പൂർണമായും ഇടിഞ്ഞുവീണു. ബുധനാഴ്ച വെളുപ്പിനാണ് അപകടമുണ്ടായത്. അമ്പത്തിയഞ്ചുകാരിയായ സാജിറയും കൊച്ചുമകൾ പത്തുവയസുകാരി തസ്ലീനയുമാണ് വീട്ടിലുണ്ടായിരുന്നത്. ഭാഗ്യം കൊണ്ടാണ് ഇവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. തൊഴിലുറപ്പ് തൊഴിലാളിയാണ് സാജിറ.
കല്ലണയാറിന്റെ ഭാഗമായ വണ്ടിപ്പുരയാർ കരകവിഞ്ഞൊഴുകി. ആറിന്റെ പാർശ്വഭിത്തികൾക്ക് മുകളിലൂടെ മഴവെള്ളം സമീപത്തെ ഏലാകളെയും പുരയിടങ്ങളെയും വിഴുങ്ങി. ചെമ്മരുതി,