തിരുവനന്തപുരം: ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊഴിയൂർ മുതൽ കാസർകോട് വരെ തീരമേഖലകളിൽ ഇന്ന് 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാം.