high-scholl-teacher

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) ഒന്നാം എൻ.സി.എ- പട്ടികജാതി, മുസ്ലീം (കാറ്റഗറി നമ്പർ 373/19, 374/19), കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്) മലയാളം മീഡിയം ഒന്നാം എൻ.സി.എ- ഹിന്ദു നാടാർ (കണ്ണൂർ, കാസർഗോഡ്), പട്ടികവർഗ്ഗം (കണ്ണൂർ) (കാറ്റഗറി നമ്പർ 448/19, 449/19) എന്നീ തസ്തികളിലേക്ക് ഓൺലൈൻ പരീക്ഷ നടത്താൻ ഇന്നലെ നടന്ന പി.എസ്.സി യോഗത്തിൽ തീരുമാനിച്ചു.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 308/19), സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 307/19), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 534/17), കണ്ണൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഒന്നാം എൻ.സി.എ- മുസ്ലീം (കാറ്റഗറി നമ്പർ 376/19) എന്നീ തസ്തികളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

തീയതി നീട്ടി

ലോക്ഡൗൺ നടപ്പാക്കിയതിനാൽ മേയ് 8 മുതൽ 30 വരെയുള്ള കാലയളവിലെ ഉത്തരക്കടലാസ് പുന:പരിശോധന/ഉത്തരകടലാസുകളുടെ ഫോട്ടോകോപ്പി ലഭ്യമാക്കുക എന്നീ അപേക്ഷകൾ സ്വീകരിക്കുന്ന സമയപരിധി ജൂൺ 15 ആയി ദീർഘിപ്പിച്ചു.