തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ കൊവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങൾ ബന്ധുക്കൾക്ക് ലഭ്യമാക്കുന്നതിന് ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇവിടെ നിന്ന് രോഗികളുടെ ബന്ധുക്കൾക്ക് 24 മണിക്കൂറും വിവരങ്ങൾ ലഭിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് സെന്റർ തുറന്നത്.

ഇൻഫർമേഷൻ സെന്റർ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയലിന്റെയും അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകൊട്ടിയുടെയും മേൽനോട്ടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഫോൺ: 0471 2300020.