തിരുവനന്തപുരം: ബ്രഹ്മകുമാരീസിന്റെ ആഭിമുഖ്യത്തിൽ 29,30,31 തീയതികളിൽ 11 മുതൽ 17 വയസുവരെയുള്ളവർക്കായി സൗജന്യ യോഗ മെഡിറ്റേഷൻ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ 11.30 വരെയാണ് പരിശീലനം.
ഓരോ ദിവസവും പ്രമുഖർ നയിക്കുന്ന ക്ലാസുകൾ, യോഗാ പരിശീലനം , ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ധ്യാന പരിശീലനം തുടങ്ങിയവ ഉണ്ടായിരിക്കും. പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി 7356073008, 9074373315 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.