തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 28,798 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ശതമാനം. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 184 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7,​882 ആയി. 35,525 പേർ രോഗമുക്തി നേടി.