
നെടുമങ്ങാട്: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കിസാൻ സംഘർഷ് കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കർഷകസംഘം നെടുമങ്ങാട് മേഖലയിൽ വിവിധ കേേന്ദ്രങ്ങളിൽ
കരിദിനമാചരിച്ചു. ഏരിയാ സെക്രട്ടറി ആർ.മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനായി. ടി.ആർ. സുരേഷ് സ്വാഗതം പറഞ്ഞു. കർഷകത്തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി മൂഴി രാജേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ. റഹിം, പി. രാജീവ് എന്നിവർ സംസാരിച്ചു. പഴകുറ്റി എൽ.സി കേന്ദ്രത്തിൽ എം.ശ്രീകേഷ് ഉദ്ഘാടനംചെയ്തു. ലിസി വിജയൻ അദ്ധ്യക്ഷയായിരുന്നു. ജയമോഹൻ സ്വാഗതം പറഞ്ഞു. പൂവത്തൂർ എൽ.സി കേന്ദ്രത്തിൽ എസ്.എസ്.ബിജു ഉദ്ഘാടനം ചെയ്തു.എം.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജി. സുധാകരൻ സ്വാഗതം പറഞ്ഞു. മൂഴി എൽ.സിയിലെ കോളയ്ക്കോട്ട് വേങ്കവിള സുരേഷ് ഉദ്ഘാടനം ചെയ്തു.ജയൻ അദ്ധ്യക്ഷത വഹിച്ചു.ബി.ശ്രീകുമാർ സ്വാഗതം പറഞ്ഞു.
തേക്കട എൽ.സി. കേന്ദ്രത്തിൽ എ. നുജൂം ഉദ്ഘാടനം ചെയ്തു. എ. റോജ് അദ്ധ്യക്ഷനായിരുന്നു. വെമ്പായം എൽ.സിയിലെ കന്യാകുളങ്ങരയിൽ ആർ.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. കാർത്തികേയൻ അദ്ധ്യക്ഷനായിരുന്നു. പനവൂർ എൽ.സിയിലെ പേരയയത്ത് എം. ജനാർദ്ദനൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. എം. രവീന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. ആർ.വി. രജി സ്വാഗതം പറഞ്ഞു. ആട്ടുകാൽ എൽ.സി. കേന്ദ്രത്തിൽ ആർ.ബൈജു ഉദ്ഘാടനം ചെയ്തു. അൻവർ ഷറഫ് അദ്ധ്യക്ഷനായിരുന്നു. വേണുഗോപാലൻ നായർ സ്വാഗതം പറഞ്ഞു. ആനാട് എൽ.സി കേന്ദ്രത്തിൽ ബിജു ആനാട് ഉദ്ഘാടനം ചെയ്‌തു. സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു.