തിരുവനന്തപുരം: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ കരിദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ നിർവഹിച്ചു. എല്ലാവർക്കും കൊവിഡ് വാക്സിൻ നൽകുക, ലേബർ കോഡുകളും മൂന്ന് കർഷക ബില്ലുകളും, വൈദ്യുതി ഭേദഗതി ബില്ല് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കരിദിനാചരണം. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ സംസ്ഥാന ഭാരവാഹികളായ കെ.പി. തമ്പി കണ്ണാടൻ, വി.ജെ. ജോസഫ്, അഡ്വ. ജി. സുബോധൻ, പി.എസ്. പ്രശാന്ത്,​ ആന്റണി ആൽബർട്ട്, വി. ഭുവനേന്ദ്രൻ നായർ, വെട്ടുറോഡ് സലാം, മലയം ശ്രീകണ്ഠൻ നായർ, ആർ.എസ്. വിമൽ കുമാർ, പി.എസ്. സീമ, ജെ. സതികുമാരി, പ്രഭ, കെ.എം. അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി.