തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് കഴിഞ്ഞ ദിവസം രാത്രി അപകടമുണ്ടായപ്പോൾ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കാനും വിലയേറിയ എട്ട് ജീവനുകൾ രക്ഷിക്കാനും കോസ്റ്റൽ ഗാർഡിനും കോസ്റ്റൽ പൊലീസിനും തിരുവനന്തപുരം സിറ്റി പൊലീസിനും സാധിച്ചു. ഈ ഏജൻസികൾക്ക് ആവശ്യമായ പിന്തുണ നൽകാൻ ഫാദർ മൈക്കിൾ തോമസിന്റെ നേതൃത്വത്തിലുളള നാട്ടുകാരും മുന്നിലുണ്ടായിരുന്നു. അവരെയെല്ലാം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.