തിരുവനന്തപുരം: കർഷകസമരം വ്യവസ്ഥിതിക്കെതിരായ സമരമായി മാറണമെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.കെ. പത്മനാഭൻ പറഞ്ഞു. സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയും പ്രഖ്യാപിച്ച കരിദിനത്തിന്റെ ഭാഗമായുള്ള വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ഇ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാർ മോഡറേറ്റർ ആയിരുന്നു. എം.എ. അജിത്കുമാർ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, അഖിലേന്ത്യാ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.പി. കൃഷ്ണൻ, ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.യു. തോമസ് എന്നിവർ സംസാരിച്ചു.