തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന കർഷക സമരം ആറുമാസം പിന്നിടുന്നതിന്റെ ഭാഗമായി സംയുക്ത സമര സമിതി ആഹ്വാനം ചെയ്‌ത കരിദിനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ആചരിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉൾപ്പെടെയുള്ള നേതാക്കളും തൊഴിലാളികളും വസതികളിൽ കുടുംബാംഗങ്ങളോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.