വെഞ്ഞാറമൂട്: സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി. പിരപ്പൻകോട് ദീപ്തി നിവാസിൽ പുണ്യ മുരളിയാണ് തന്റെ കുഞ്ഞു സമ്പാദ്യം പണപ്പെട്ടിയോടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
നെടുമങ്ങാട് ദർശന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് നീതുവിന്റെ ഓർമ്മദിനത്തിൽ ഡി.കെ. മുരളി എം.എൽ.എയ്ക്കാണ് പുണ്യ തുക കൈമാറിയത്. മുത്തശ്ശൻ ഗീതം മുരളിയും, മുത്തശ്ശി ഗീതയും ചേർന്ന് മകൾ നീതുവിന്റെ ആറാം ചരമ വാർഷിക ദിനത്തിന്റെ ചെലവിനായി കരുതിയ 25,000 രൂപയും എം.എൽ.എയ്ക്ക് കൈമാറി.