kovid

പാറശാല: ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ പാറശാല ബ്ലോക്ക് പഞ്ചായത്തിലെ കൊവിഡ് പ്രതിരോധത്തിനായി നൽകിയ മെഡിക്കൽ ഉപകരണങ്ങൾ കെ.ആൻസലൻ എം.എൽ.എക്ക് കൈമാറി. ചടങ്ങിൽ പ്രസിഡന്റ് ബെൻഡാർവിൻ, അംഗങ്ങളായ ജോജി, എസ്.ആര്യദേവൻ, രാഹിൽനാഥ്, എ.എസ്.ഡബ്‌ള്യു.സി.ഒ ഏരിയ കൺവീനർമാരായ മോനി, ബിബിൻ, മുരളി, മഹേഷ് എന്നിവർ പങ്കെടുത്തു.

caption: അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ പാറശാല ബ്ലോക്ക് പഞ്ചായത്തിലെ കൊവിഡ് പ്രതിരോധത്തിനായി നൽകിയ മെഡിക്കൽ ഉപകരണങ്ങൾ കെ.ആൻസലൻ എം.എൽ.എക്ക് കൈമാറുന്നു