മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ എം.എസ് കല്യാണമാണ്ഡപത്തിൽ ആരംഭിച്ച സമൂഹ അടുക്കളയിലേയ്ക്ക് കാരമൂട് ആൽഫ ക്ലേ എന്ന സ്ഥാപനം ഭക്ഷ്യധാന്യങ്ങളും പലവഞ്ജനങ്ങളുമെത്തിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോട്ടറക്കരി മുരളി, സെക്രട്ടറി ജി.എൻ. ഹരികുമാർ എന്നിവർ ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുരുക്കുംപുഴ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, അജയരാജ്. ബി.എസ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മംഗലപുരം ഷാഫി, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ എന്നിവർ പങ്കെടുത്തു.