parasuvaikkal-scb

പാറശാല: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരശുവയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളുമായി 5.44 ലക്ഷം രൂപ നൽകി. ചെക്ക് ബാങ്ക് സെക്രട്ടറി എസ്. രാകേഷ് സി.കെ. ഹരീന്ദ്രൻ എം.എൽ.എക്ക് കൈമാറി. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. മധു, സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. അജയകുമാർ, ബാങ്ക് ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരശുവയ്‌ക്കൽ സർവീസ് സഹകരണ ബാങ്ക് നൽകിയ

ചെക്ക് സെക്രട്ടറി എസ്. രാകേഷ് സി.കെ. ഹരീന്ദ്രൻ എം.എൽ.എക്ക് കൈമാറുന്നു.