പാറശാല: ഓൺലൈനായി നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാറശാല മേഖല വാർഷിക സമ്മേളനം ഡോ. കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സെൽവരാജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് ശാസ്ത്രവും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. വി.കെ. നന്ദനൻ സംഘടന രേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം, ജില്ലാ സെക്രട്ടറി എസ്.എൽ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപകുമാർ, നിർവാഹക സമിതി അംഗം ആർ. മല്ലിക, ജില്ലാ പ്രസിഡന്റ് അനിൽ നാരായാണരു, ട്രഷറർ എസ്. രാജിത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ, ഷിംജി ജി എന്നിവർ നിരീക്ഷകരായി. കൊവിഡ് പ്രതിരോധത്തിൽ പുത്തൻ മാതൃകകൾ രൂപപ്പെടുത്തുന്ന പ്രവർത്തനരേഖ മേഖല കമ്മിറ്റി അംഗം പോൾസൺ എ. അവതരിപ്പിച്ചു. സംസ്ഥാന കലാ- സംസ്കാരം ഉപസമിതി ചെയർമാൻ പി.എസ്. രാജശേഖരൻ നവ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള നോട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സെൽവരാജ് ജോസഫ് (പ്രസിഡന്റ്), സൈജു നെയ്യനാട് (സെക്രട്ടറി), പ്രസന്ന കുമാരി.പി (വൈസ് പ്രസിഡന്റ് ), എസ്. ശരത്ത് ( ജോയിന്റ് സെക്രട്ടറി), ബിജേഷ് വി.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
.