തിരുവനന്തപുരം: കൊവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം, ആറ്റിങ്ങൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഹ്രസ്വ ചിത്ര മത്സരം സംഘടിപ്പിച്ചു. മത്സരത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾ നിർമ്മിച്ച 21 എന്ന ചിത്രത്തിന്റെ പ്രദർശന ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ശ്രീകുമാരൻ, ആറ്റിങ്ങൽ ബി.പി.സി പി. സജി, അദ്ധ്യാപകനായ മനോജ് സി.വി, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.