d

തിരുവനന്തപുരം: ട്രിവാൻഡ്രം സ്‌മാർട്ട്സിറ്റി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര കുളത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിലേക്കുള്ള അവശ്യ സാധനങ്ങൾ കെ. ആൻസലൻ എം.എൽ.എയ്ക്ക് ക്ലബ്‌ പ്രസിഡന്റ്‌ ലയൺ ശ്രീകണ്ഠൻ നായർ കൈമാറി. റിലീവിംഗ് ഹങ്കർ പ്രിൻസിപ്പൽ കോ - ഓർഡിനേറ്റർ എം.എ. വഹാബ്, ക്ലബ് അഡ്മിൻ അജികുമാർ, എം.ആർ. ഹരികുമാർ, കുളത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധാർജുനൻ, സെക്രട്ടറി സന്തോഷ്‌ കുമാർ, വാർഡ് മെമ്പർ സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.