vakkom

വക്കം: കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റിയുടെ കൊവിഡ് കെയർ വാഹനം അടൂർ പ്രകാശ് എം.പി ഫ്ലാഗ് ഓഫ് ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ബിഷ്ണു, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് താജൂനീസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലിജ, മെമ്പർമാരായ അശോകൻ, അരുൺ, ഫൈസൽ, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ലജപതി, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബിജി ഉണ്ണി, ഫൈസൽ, താഹിർ, സേവാദൾ മണ്ഡലം ചെയർമാൻ ജയൻ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യം, ഐ.എൻ.ടി.യു.സി നേതാവ് പ്ലാവില ജോസ്, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അരുൺ പ്രസന്നൻ, പദ്മിനി, പ്രസന്ന, നവാസ് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പോസിറ്റീവായവർ അവശ്യങ്ങൾക്കായി വിളിക്കേണ്ട നമ്പർ: 9745889592.