മലയിൻകീഴ്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കണ്ടല സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് എൻ. ഭാസുരാംഗൻ സെക്രട്ടറി രാജേന്ദ്രൻ എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക നൽകിയത്. ബാങ്കിന്റെ യൂണിറ്റായ കണ്ടല സഹകരണ ആശുപത്രി കൊവിഡ് 19 ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞനിരക്കാണ് ഈടാക്കുന്നതെന്ന് പ്രസിഡന്റ് പറ‍ഞ്ഞു. മാറനല്ലൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സഹകരണ ആശുപത്രിയുടെ രണ്ട് മെഡിക്കൽ ടീം ആംബുലൻസുകളിൽ ഡോക്ടർ, നഴ്സ്, അറ്റൻഡർ എന്നിവർ വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളെ സന്ദർശിച്ച് എല്ലാ ദിവസവും സൗജന്യ ചികിത്സയും മരുന്നും ബോധവത്കരണവും നൽകുന്നുണ്ട്.