തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്നൊരുക്കിയ 'ഈ വിപത്ത് മാറ്റണം ' എന്ന കൊവിഡ് ബോധവത്കരണ നൃത്തശില്പം പ്രകാശനം ചെയ്‌തു. മേയർ ആര്യാ രാജേന്ദ്രൻ അടക്കമുള്ള രാഷ്ട്രീയ, കലാ, സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്‌തർ നവമാദ്ധ്യമങ്ങളിലൂടെയാണ് പ്രകാശനം ചെയ്‌തത്.
സിനിമാ - ടെലിവിഷൻ താരങ്ങളായ പ്രേംകുമാർ, നന്ദു, യദുകൃഷ്ണൻ, ബാലാജി ശർമ, സാജൻ സൂര്യ, അനീഷ് രവി, രാഹുൽ മോഹൻ, രഞ്ജിത്ത് മുൻഷി, മധുമേനോൻ, ഇന്ദുലേഖ എന്നിവരും നൃത്തശില്പത്തിൽ അണിനിരക്കുന്നുണ്ട്. കോളേജ് മാനേജർ പ്രൊഫ. ഡോ. ടിറ്റോ വർഗീസ് സി.എം.ഐയുടേതാണ് ആശയം. ആവിഷ്‌കാരം മാദ്ധ്യമ വിഭാഗം അദ്ധ്യാപിക താര രവിശങ്കറും നിർവഹിച്ചു.