തിരുവനന്തപുരം: ജവഹർലാൽ നെഹ്റുവിന്റെ 57-ാമത് വാർഷിക സ്‌മൃതിദിനം ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റി ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫേസ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്‌തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. കെ.എം. അബ്ദുൾ സലാം, എ.എസ്. ചന്ദ്ര പ്രകാശ്, ജോയി പോങ്ങോട്, ജെ. സതികുമാരി തുടങ്ങിയവർ പങ്കെടുത്തു.