pravesha

തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ താത്പര്യം കുറയാതിരിക്കാനും വ്യക്തിഗത വിലയിരുത്തലിനും ക്ലാസുകൾ പരിഷ്കരിക്കണമെന്ന്

ശുപാർശ.

ദുർബല ജനവിഭാഗങ്ങൾ, പഠന പിന്നാക്കാവസ്ഥയുള്ളവർ, ഗോത്രവർഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് കൂടുതൽ വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കണമെന്നും എസ്.സി.ഇ.ആർ.ടിയുടെയും തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെന്ററിന്റെയും സംയുക്ത പഠന റിപ്പോർട്ടിൽ പറയുന്നു.

അദ്ധ്യയനം വീടുകളിലൊതുങ്ങിയതോടെ വിദ്യാർത്ഥികൾക്ക് വ്യായാമം തീരെ കുറഞ്ഞത് ജീവിതശൈലീരോഗങ്ങൾക്ക് വഴിയൊരുക്കും. കണ്ണിനും നടുവിനും വിശ്രമവും വ്യായാമവും ഉറപ്പാക്കണം. അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും നിരന്തരശ്രദ്ധ ഉണ്ടാവണം. 2020 സെപ്തംബർ മുതൽ ഡിസംബർ വരെ ജില്ലകളിലെ തിരഞ്ഞെടുത്ത 85 സ്‌കൂളുകളിലാണ് പഠനം നടത്തിയത്. 2832 വിദ്യാർത്ഥികളിലും 2466 മാതാപിതാക്കളിലും 412 അദ്ധ്യാപകരിലും നിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളിൽ 97.38 ശതമാനം പേരും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ 94.18 ശതമാനം പേരും വിക്ടേഴ്സ് ചാനൽ ക്ലാസുകളിൽ പങ്കെടുക്കുന്നു.

വിഷാദ ലക്ഷണങ്ങളും

ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുത്ത 36.05% കുട്ടികൾക്ക് തലവേദനയും 28.25% പേർക്ക് കണ്ണിന് ക്ഷീണവുമുണ്ട്. ഇന്റർനെറ്റ് അമിതമായി ഉപയോഗിക്കുന്നത് 4.39% പേരാണ്. ഹൈസ്‌കൂൾ, പ്ളസ് ടുക്കാരിൽ 23.44% പേർക്ക് വിഷാദലക്ഷണങ്ങളുണ്ട്. ഗണ്യമായ ഉത്കണ്ഠയുള്ളവർ 11.16 %. രക്ഷാകർത്താക്കളിൽ 78.35% പേർക്കും കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞു. 51.18% പേരുടെ വരുമാനം പകുതിയും അതിൽ താഴെയുമായി. ജോലി നഷ്ടപ്പെട്ടവർ 36.05 ശതമാനമാണ്. 84.3% പേർ ഗാർഹിക ചെലവുകൾ വെട്ടിക്കുറച്ചു.

നല്ലൊരു പങ്ക് വിദ്യാർത്ഥികൾ മാതാപിതാക്കളെ വീട്ടിൽ സഹായിക്കുന്നു. മക്കളുടെ പഠനകാര്യങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കുന്നു. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളുടെ ഉപകരണ ലഭ്യതയും ക്ലാസുകളിലെ പങ്കാളിത്തവും ഉയർത്തണം.

വീടുകളിൽ ടി.വിയുള്ളവർ- 84.62 %

സ്മാർട്ട്‌ഫോണുള്ളവർ -95.33% .

വീട്ടിലിരുന്ന് ക്ലാസിൽ പങ്കെടുത്തവർ -96.68%

ബന്ധുവീടുകളെ ആശ്രയിക്കുന്നവർ -2%

അദ്ധ്യാപകരുടെ ഫോളോ അപ് ക്ളാസ് കിട്ടിയവർ - 95.62%.

സ്കൂ​ൾ​ ​തു​റ​ക്ക​ലി​ന് ​ഒ​രു​ക്ക​ങ്ങ​ളാ​യി
​ ​പ്ല​സ് ​ടു​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 21​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​പു​തി​യ​ ​സ്കൂ​ൾ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യെ​ന്നും,​ ​ക്ളാ​സു​ക​ൾ​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​ഡി​ജി​റ്റ​ലാ​യി​ ​ആ​രം​ഭി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.
പ്ല​സ് ​ടു​ ​ക്ലാ​സു​ക​ൾ​ ​ജൂ​ൺ​ ​പ​കു​തി​യോ​ടെ​ ​ആ​രം​ഭി​ക്കും.​ ​പ്ല​സ് ​ടു​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 21​ ​മു​ത​ൽ​ ​ജൂ​ലാ​യ് ​ഏ​ഴ് ​വ​രെ​ ​ന​ട​ത്തും.​ ​കൈ​റ്റ് ​വി​ക്ടേ​ഴ്സ് ​ചാ​ന​ൽ​ ​വ​ഴി​ ​സ്കൂ​ൾ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ന്ന​തി​ന് ​പു​റ​മേ,​ ​അ​ദ്ധ്യാ​പ​ക​രും​ ​കു​ട്ടി​ക​ളും​ ​നേ​രി​ൽ​ക്ക​ണ്ടു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സും​ ​ഘ​ട്ടം​ഘ​ട്ട​മാ​യി​ ​ന​ട​പ്പാ​ക്കും.​ ​മു​തി​ർ​ന്ന​ ​ക്ലാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്കാ​ണ് ​ആ​ദ്യം.​ ​വി​ക്ടേ​ഴ്സി​ൽ​ ​മു​ൻ​ ​വ​ർ​ഷം​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്ത​ ​ക്ലാ​സു​ക​ൾ​ ​കൂ​ടു​ത​ൽ​ ​ആ​ക​ർ​ഷ​ക​മാ​ക്കും.​ ​ആ​ദ്യ​ ​ആ​ഴ്ച​യി​ൽ​ ​ബ്രി​ഡ്ജ് ​ക്ലാ​സു​ക​ളാ​യി​രി​ക്കും.​ ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​ന് ​ഡി​ജി​റ്റ​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്ക് ​അ​തെ​ത്തി​ക്കും.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​കെ.​ ​ജീ​വ​ൻ​ബാ​ബു​വും​ ​പ​ങ്കെ​ടു​ത്തു.

പ്ര​വേ​ശ​നോ​ത്സ​വം
വെ​ർ​ച്വ​ലാ​യി

കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളാ​യി​ ​വെ​ർ​ച്വ​ലാ​യി​ ​പ്ര​വേ​ശ​നോ​ത്സ​വം​ ​ന​ട​ത്തും.​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​രാ​വി​ലെ​ 10​ ​ന് ​കൈ​റ്റ് ​വി​ക്ടേ​ഴ്സ് ​ചാ​ന​ലി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 11​ ​മു​ത​ൽ​ ​സ്‌​കൂ​ൾ​ത​ല​ ​പ്ര​വേ​ശ​നോ​ത്സ​വം.​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ട്ട​ൺ​ഹി​ൽ​ ​സ്കൂ​ളി​ൽ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം.​ ​സി​നി​മാ​താ​ര​ങ്ങ​ളാ​യ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​കു​ട്ടി​ക​ളെ​ ​സ്വാ​ഗ​തം​ ​ചെ​യ്യും.

മൂ​ല്യ​ ​നി​ർ​ണ​യം
ജൂ​ൺ​ ​ഒ​ന്ന് ​മു​തൽ

പ്ല​സ് ​ടു,​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​മൂ​ല്യ​നി​ർ​ണ​യ​ ​ക്യാ​മ്പു​ക​ൾ​ ​ജൂ​ൺ​ ​ഒ​ന്ന് ​മു​ത​ൽ​ 19​ ​വ​രെ​യും​ ​എ​സ്.​എ​സ്.​എ​ൽ.​സി​യു​ടേ​ത് ​ജൂ​ൺ​ ​ഏ​ഴ് ​മു​ത​ൽ​ 25​ ​വ​രെ​യും​ ​ന​ട​ക്കും.
പ്ല​സ് ​ടു​വി​ൽ​ 79​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 26,447​ ​അ​ദ്ധ്യാ​പ​ക​രും​ ​വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ​ ​എ​ട്ട് ​ക്യാ​മ്പു​ക​ളി​ലാ​യി​ 3031​ ​അ​ദ്ധ്യാ​പ​ക​രും​ ​പ​ങ്കെ​ടു​ക്കും.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്
70​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 12,512​ ​അ​ദ്ധ്യാ​പ​ക​രേ​യും​ ​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി​ക്ക് ​ര​ണ്ട് ​ക്യാ​മ്പു​ക​ളി​ലാ​യി​ 92​ ​അ​ദ്ധ്യാ​പ​ക​രേ​യും​ ​നി​യോ​ഗി​ക്കും.