പാറശാല: കാരോട് പഞ്ചായത്തിലെ അയിര കുളത്തിന് കരയിലൂടെ കടന്ന് പോകുന്ന അയിര ചെങ്കവിള റോഡ് അപകടാവസ്ഥയിൽ. കഴിഞ്ഞദിവസത്തെ മഴയെത്തുടർന്ന് റോഡിന്റെ ഒരു വശത്ത് കല്ലുകൊണ്ട് നിർമ്മിച്ച സൈഡ് വാളുകൾ തകർന്നതോടെ ഈ വഴിയുള്ള യാത്ര ദുഷ്കരമായത്. വാർഡ് മെമ്പർ കാന്തള്ളൂർ സജി വിവരം അറിയിച്ചതിനെ തുടർന്ന് കെ. ആൻസലൻ എം.എൽ.എ സ്ഥലത്തെത്തി സ്ഥിഗതികൾ വിലയിരുത്തി. കുളത്തിന് കരയിലെ ഇലക്ട്രിക് പോസ്റ്റ് ചരിഞ്ഞ് അപകടാവസ്ഥയിലാണ്. നാട്ടുകാർ ചേർന്ന് റോഡിന് കുറുകെ മരച്ചില്ലകൾ സ്ഥാപിച്ച് അപായസൂചന നൽകിയിട്ടുണ്ട്.
ഫോട്ടോ: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് സൈഡ് വാളുകൾ തകർന്നത് കാരണം അപകടാവസ്ഥയിലായ അയിര-ചെങ്കവിള റോഡിൽ നാട്ടുകാർ റോഡിന് കുറുകെ മരച്ചില്ലകൾ സ്ഥാപിച്ച് ഗതാഗതം തടഞ്ഞ നിലയിൽ.