മലയിൻകീഴ്: വിളവെടുക്കാൻ പാകമായ അര ഏക്കർ സ്ഥലത്തെ മരച്ചീനി സമൂഹ അടുക്കളയ്ക്ക് സൗജന്യമായി നൽകി കർഷകൻ വി. ഹരികുമാർ. വിളവൂർക്കൽ കൃഷി ഭവന്റെ മേൽനോട്ടത്തിലാണ് ഹരികുമാർ മരച്ചീനി കൃഷി ഇറക്കിയത്. ഐ.ബി. സതീഷ്.എം.എൽ.എ മരച്ചിനി വിളവെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലത്തിലെ സമൂഹ അടുക്കളകളിലും ജനകീയ ഹോട്ടലുകൾക്കും ഹരികുമാറിന്റെ മരച്ചിനി വരും ദിവസങ്ങളിൽ നൽകുമെന്നും എം.എൽ.എ അറിയിച്ചു. നേരത്തെ മാതൃകാകർഷകനെന്ന ബഹുമതിയും ഹരികുമാറിന് ലഭിച്ചിട്ടുണ്ട്. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു പങ്കെടുത്തു.
ക്യാപ്ഷൻ: സമൂഹ അടുക്കളയ്ക്ക് വേണ്ടി വി. ഹരികുമാർ സൗജന്യമായി നൽകിയ മരച്ചീനി ഐ.ബി. സതീഷ് എം.എൽ.എ വിളവെടുക്കുന്നു. സുരേഷ് ബാബു എന്നിവർ സമീപം